Saturday, February 7, 2009

PostHeaderIcon പോലീസുകാരനേപ്പറ്റി..

ബൈജു എന്നതാണ് യഥാര്‍ത്ഥ നാമം.
കോട്ടയം ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ വീട്..

പോലീസുകാരന്‍ ..
ഇതാണ് നാട്ടിലെ നമ്മുടെ വിളിപ്പേര്. അതുകൊണ്ടുതന്നെ ബ്ലോഗിനും ആ പേരിട്ടു എന്നു മാത്രം..

കുറച്ചുകാലം പോലീസുകാരന്‍ ആയിരുന്നു.. പിന്നെ കുറച്ചുനാള്‍ ഒരു അന്വേഷണ ഏജന്‍സിയിലും.. ഇപ്പൊ കൊച്ചിയിലും ബാംഗ്ലൂരിലും ചെന്നെയിലുമൊക്കെയായി കറങ്ങി നടക്കുന്നു..

ബ്ലോഗ് വായിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി..
സ്വന്തം കലാസ്രുഷ്ടികളൊന്നും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. കാരണം അതൊക്കെ എഴുതിവെക്കാന്‍ ബുദ്ധിമുട്ടാണ് എന്നതുതന്നെ..

ബ്ലോഗില്‍ ചില പോലീസു പരിപാടികളുമൊക്കെയായി അങ്ങു നടക്കാമെന്നു വിചാരിച്ചാണ്.

എനിക്ക് മെയില്‍ അയക്കേണ്ടവര്‍ക്ക് policekaran@gmail.com എന്ന വിലാസത്തില്‍ ബന്ധപെടാവുന്നതാണ്.

വീണ്ടും കാണാം..

15 comments:

BS Madai said...

പോലീസുകാരനു സ്വാഗതം...! എഴുതാന്‍ പറ്റുന്നതൊക്കെ എഴുതുക മാഷെ.

പകല്‍കിനാവന്‍ | daYdreaMer said...

പോലീസ് ഞങ്ങക്ക് പുല്ലാണേ...!!
ക്ഷമിക്കണം പണ്ടു വിളിച്ചു നടന്ന ഒരു മുദ്രാവാക്യം ഓര്‍ത്തു പോയതാ...
എന്തായാലും ബൂലോകത്തേക്ക് സ്വാഗതം... അഭിവാദ്യങ്ങള്‍...!

മനസറിയാതെ said...

പോലീസേ... WELCOME TO ബൂലോകം NICE TO MEET YOU

സമാന്തരന്‍ said...

പോലീസുപരിപാടി ബൂലോകത്തിലും വേണം. കാത്തിരിപ്പുണ്ട് ചിലര്‍

ശ്രീ said...

ബൂലോകത്ത് ഒരു പോലീസുകാരന്റെ കുറവുണ്ടായിരുന്നു... സ്വാഗതം.
:)

കടവന്‍ said...

emaanu sukhamalle?

Pongummoodan said...

പറയാൻ വിട്ടു. ഇപ്പോൾ തിരുവനന്തപുരത്ത് ഒരു പോലീസുകാരനുമൊത്ത് ‘ വൈറ്റ് മിസ്ചീഫ് ‘-ന്റെ കഴുത്ത് പൊട്ടിച്ചതേയുള്ളു. “ചീയേഴ്സ്“ പുതിയ പോലീസ് കൂട്ടുകാരാ.. :)

Pongummoodan said...

സ്വാഗതം പോലീസുകാരാ...

പോലീസുകാരന്‍ | Policekaran said...

B.S Madai, സ്വാഗതം ചെയ്തതിനു നന്ദി.
പകല്‍കിനാവന്‍,നന്ദി.
മനസറിയാതെ, നന്ദി.
സമാന്തരൻ, ഞാനും ചിലതൊക്കെ കേക്കുന്നു..
ശ്രീ, നന്ദി
കടവന്‍,സുഖം തന്നെ.
പൊങ്ങുമ്മൂടന്‍,നന്ദി. ചിയേഴ്സ്. വീണ്ടും കാണാം..
എല്ലാവര്‍ക്കും നന്ദി.

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം. പൊലീസ് കഥകള്‍ക്ക് ക്ഷാമമാണ് ഇവിടെ. ഇനി ആ പ്രശ്നം ഇല്ലല്ലോ ? അന്വേഷണ ഏജന്‍സിയിലൊക്കെ പണിയെടുത്ത ആളല്ലേ, പോരട്ടെ നല്ല കിടുക്കന്‍ കഥകള്‍.

എതിരന്‍ കതിരവന്‍ said...

അപ്പോൾ “ഏതു പോലീസുകാരനും....” എന്ന പ്രയോഗം ധാരാളം കേട്ടിട്ടുള്ള ആളായിരിക്കുമല്ലൊ? (എതു പോലീസുകാരനും എഴുതാവുന്നതാണു ബ്ലോഗ് എന്നു പറയാൻ വന്നതല്ല കേട്ടൊ).

ആ ജില്ലാതിർത്തിയിൽ തന്നെയാണു എന്റെ ഭാര്യവീട്. ഒന്നു ശ്രദ്ധിച്ചോണേ.

മാണിക്യം said...

ബൂലോകത്ത് ഒരു പട്ടാളക്കാരനുണ്ട്..
ഇപ്പൊള്‍ ദേ പോലീസും ആയീ
ആല്‍ത്തറ അതിര്‍ത്തിയില്‍ ഈ മുഖം കണ്ടു
അതാ ഒന്ന് നോക്കാന്‍ വന്നത് മടിക്കാതെ എഴുതണം
വായിക്കാന്‍ എല്ലാവരും വരും . പ്രത്യേകിച്ച് ഏമാന്മാരെന്തു പറയുന്നു എന്നറിയാന്‍.... അപ്പോള്‍ സ്വാഗതം ആല്‍ത്തറയിലെക്കും ബൂലോകത്തേക്കും

അഞ്ചല്‍ക്കാരന്‍ said...

പോലീസ് സേവന കാ‍ലത്തെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കാന്‍ ശ്രമിച്ചു കൂടെ?
ഭാവുകങ്ങള്‍.

അരുണ്‍ കരിമുട്ടം said...

ഇങ്ങനെ ഒരു പോലീസുകാരന്‍ ഇറങ്ങിയത് ഇപ്പോഴാ ശ്രദ്ധയില്‍ പെട്ടത്.
പുതിയ കേസ്സ് ഒന്നും ഇല്ലേ?

Anonymous said...

പോലീസുകാരന്‍ ചത്തു ഇനി കമന്റ്സ് ഇടണ്ട...ദുരൂഹതകള്‍ തുടരുന്നു..

Post a Comment

About Me

പോലീസുകാരന്‍ | Policekaran
ഒരു പഴയ പോലീസുകാരന്‍. കുറച്ച് പോലീസു പരിപാടികളുമൊക്കെയായി അങ്ങു ജീവിച്ചു പോകുന്നു.
View my complete profile

വായനാ ലിസ്റ്റ്

കെ.ഡി ലിസ്റ്റില്‍ ഉള്ളവര്‍

..നോം..

ഒരു പഴയ പോലീസുകാരന്‍. കുറച്ച് പോലീസു പരിപാടികളുമൊക്കെയായി അങ്ങു ജീവിച്ചു പോകുന്നു.